Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2019 5:02 AM IST Updated On
date_range 16 Oct 2019 5:02 AM ISTകേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു -കാനം
text_fieldsbookmark_border
പേരൂർക്കട: കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോൺഗ്രസ് അതിന് ഒത്താശ പാടുകയുമാണെന്ന് സി.പി.ഐ സം സ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണി സ്ഥാനാർഥി വി.കെ. പ്രശാന്തിൻെറ െതരഞ്ഞെടുപ്പ് പ്രചാരണ യോഗം കുടപ്പനക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. സി.പി.എം കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ അധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, വി. ശിവൻകുട്ടി, മാങ്കോട് രാധാകൃഷ്ണൻ, വട്ടിയൂർക്കാവ് ശ്രീകുമാർ, എസ്.എസ്. രാജലാൽ, എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുകൻ സ്വാഗതവും ഹഫീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story