Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിഡ്നിയിൽ അർബുദം...

കിഡ്നിയിൽ അർബുദം ബാധിച്ച അമലിന്​ കൈത്താങ്ങുമായി വിദ്യാർഥികൾ; ചികിത്സക്ക്​ ഇനിയും വേണ്ടത്​ ലക്ഷങ്ങൾ

text_fields
bookmark_border
കിളിമാനൂർ: കിഡ്നിയിൽ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മടവൂർ പഞ്ചായത്തിലെ തുമ്പോട് മിച്ചഭൂമിയിൽ എ.ജി.ആർ ഭവന ിൽ സുഭാഷിൻെറയും ശകുന്തളയുെടയും മകൻ അമൽ സുഭാഷിന് ചികിത്സസഹായമായി ഒരു ലക്ഷം രൂപ നൽകി. മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് അമൽ. മൂന്ന് വയസ്സുള്ളപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ നടത്തി വരുകയാണ്. 2009 ൽ രോഗം ബാധിച്ച ഒരു കിഡ്നി നീക്കം ചെയ്തു. ചികിത്സ തുടരവേ ഇപ്പോൾ രണ്ടാമത്തെ കിഡ്നിയിലും പൂർണമായി രോഗം ബാധിച്ച അവസ്ഥയാണ്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബം കടം വാങ്ങിയും നാട്ടുകാരിൽനിന്നുള്ള ചെറിയ സഹായങ്ങൾ കൊണ്ടുമാണ് ചികിത്സ നടത്തുന്നത്. പിതാവ് സുഭാഷിന് ജോലിചെയ്ത് ജീവിക്കാനുള്ള ആരോഗ്യസ്ഥിതിയില്ല. മകനെ ചികിത്സിക്കുന്നതിന് എത് സമയവും കൂടെ ഉണ്ടാകേണ്ടതിനാൽ മാതാവ് ശകുന്തളക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. അമലിന് രണ്ട് സഹോദരിമാരുണ്ട്. നിലവിൽ മൂന്ന് ദിവസത്തിലൊരിക്കൽ സ്ഥിരമായി ഡയാലിസിസ് ചെയ്തുവരുകയാണ്. കിഡ്നി മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്‌. കിഡ്നി മാറ്റിവെക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതിനാൽ നിത്യവൃത്തിക്ക് സാമ്പത്തികമില്ലാത്ത കുടുംബം എന്ത് ചെയ്യുമെന്നറിയാതെ ഏറെ പ്രയാസപ്പെടുകയാണ്. തുമ്പോട് മിച്ചഭൂമിയിൽ സ്ഥലവും വീട് വെക്കാൻ പഞ്ചായത്തിൽ നിന്ന് മൂന്ന് ലക്ഷത്തിൽപരം രൂപയും ലഭിച്ചു. വീട് വെക്കാൻ കല്ലമ്പലം നിവാസിയായ അനിൽകുമാർ എന്ന കരാറുകാരന് മൂന്നര ലക്ഷം രൂപ നൽകി. എന്നാൽ പകുതിവഴിക്ക് പണി ഉപേക്ഷിച്ച് കരാറുകാരൻ മാസങ്ങൾക്ക് മുമ്പ് മുങ്ങി. അന്വേഷണത്തിൽ ഏതോ തട്ടിപ്പ് കേസിൽ ജയിലിലാണെന്ന് അറിയാനാണ് സാധിച്ചത്. പണി തുടർന്ന് നടത്തുന്നതിനോ ബാക്കി തുക തിരിച്ച് കിട്ടുന്നതിനോ നിയമപരമായ സഹായങ്ങളും കുടുംബത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷംവരെ തീരെ അവശതയില്ലാത്ത ദിവസങ്ങളിൽ അമൽ പഠനത്തിന് ക്ലാസിൽ എത്തുമായിരുന്നു. ഈ വർഷം ഇതുവെരയും പോകാൻ സാധിച്ചിട്ടില്ല. അമലിൻെറ സ്ഥിതി മനസ്സിലാക്കിയ സ്കൂളിലെ സ്റ്റാഫുകൾ, വിദ്യാർഥികൾ, പി.ടി.എ, മാനേജ്മൻെറ് എന്നിവരുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം രൂപ സ്വരൂപിച്ചത്. സ്കൂൾ അസംബ്ലിയിൽെവച്ച് ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി പണം പതാവ് സുഭാഷിന് നൽകി. പി.ടി.എ പ്രസിഡൻറ് അനന്തകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ പെങ്കടുത്തു. സഹായങ്ങൾ ലഭ്യമാകുന്നതിന് മാതാവ് ശകുന്തള സുഭാഷിൻെറ പേരിൽ മടവൂർ എസ്.ബി.ഐ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. നമ്പർ:67152905714. ഐ.എഫ്.എസ്.സി. SBIN0070286.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story