Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമിൽ വ്യവസായത്തെ...

സാമിൽ വ്യവസായത്തെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കും -മന്ത്രി കെ. രാജു

text_fields
bookmark_border
അഞ്ചൽ: സംസ്ഥാനത്ത് സാമിൽ വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരമുണ്ടാക്കുന്നതിന് ശ്രമിക്കുമെന്ന് മന് ത്രി കെ. രാജു. ഇൻഡസ്ട്രീസ് ഓഫ് നാഷനൽ സാമിൽ ഫെഡറേഷൻെറ (ഇൻസാഫ്) സംസ്ഥാന പഠന ക്യാമ്പിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസാഫ് സംസ്ഥാന പ്രസിഡൻറ് കെ.എൻ. രാധാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡൻറ് സുബൈർ കുഞ്ഞ്, ട്രഷറർ വേലഞ്ചിറ സുകുമാരൻ, കെ.സി. ധനരാജൻ, കരുവാ ഷാജി എന്നിവർ സംസാരിച്ചു. സംവിധായകൻ എ.ആർ. ബിനുരാജ്, ബാലജനസഖ്യം സംസ്ഥാന കമ്മിറ്റി അംഗം നൈനു ഫാത്തിമ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജയപ്രകാശ് സ്വാഗതവും സംഘാടക സമിതി കൺവീനർ എം.എ. യാഹ്യാഖാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story