Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​. സുരേഷ്​:...

എസ്​. സുരേഷ്​: സമരമുഖങ്ങളിലെ സജീവ സാന്നിധ്യം

text_fields
bookmark_border
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബി.ജെ.പി സ്ഥാനാർഥിയായ എസ്. സുരേഷ് 2013 മുതൽ ജില്ല പ്രസിഡൻറാണ്. വെള്ളായണി സ്വദേശി. ആർ.എസ്.എസിലൂടെയും എ.ബി.വി.പിയിലൂടെയും പൊതുരംഗത്തെത്തി. 2011 നിയമസഭ െതരഞ്ഞെടുപ്പിൽ പാറശ്ശാല മണ്ഡലത്തിൽനിന്ന് 13,000ത്തിലേറെ വോട്ട് നേടിയിരുന്നു. നേരത്തെ ജില്ല പഞ്ചായത്തിലേക്ക് കല്ലിയൂർ-വെങ്ങാനൂർ അടങ്ങുന്ന ജില്ല ഡിവിഷനിൽ മത്സരിച്ചു. 1996 മുതൽ 1998 വരെ എ.ബി.വി.പിയിൽ സംസ്ഥാന സെക്രട്ടറി. നെഹ്‌റു യുവ കേന്ദ്രയുടെ ഡയറക്ടർ ബോർഡ് മെംബറും സെൻസർ ബോർഡ് മെംബറും. 2009 മുതൽ 2013 വരെ ബി.ജെ.പി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി. സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായ എസ്. സുരേഷ് അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്നു. തിരുവനന്തപുരത്ത് ബി.ജെ.പി കരുത്ത് നേടിയ കാലത്ത് പാർട്ടിയുടെ ജില്ല പ്രസിഡൻറായി പ്രവർത്തിച്ചു. കോർപറേഷനുകളിലും നിരവധി തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭ-ലോക്സഭ മണ്ഡലങ്ങളിലും പാർട്ടി മികച്ച പ്രവർത്തനം കാഴ്ചെവച്ചു. ഭാര്യ: അഡ്വ. അഞ്ജന ദേവി. മകൾ: പ്രപഞ്ജന പട്ടം െക.വിയിലെ ഏഴാം ക്ലാസ് വിദ്യാർഥിനി. പിതാവ്: ശ്രീകുമാരൻ നായർ. മാതാവ്: ലളിതമ്മ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story