Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:04 AM IST Updated On
date_range 30 Sept 2019 5:04 AM ISTമരിച്ച പ്രവാസിമലയാളിയുടെ കുടുംബത്തിന് സഹായധനം നല്‍കി
text_fieldsbookmark_border
വെള്ളറട: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കുന്നത്തുകാല്‍ കോട്ടുക്കോണം സ്റ്റാൻലി ജോണിൻെറ കുടുംബത്തിന് റിയാദ ് കേളി സാംസ്‌കാരിക വേദി സമാഹരിച്ച തുക സി.കെ. ഹരീന്ദ്രൻ എം.എല്‍.എ കൈമാറി. തുക സ്‌റ്റാൻലി ജോണ്‍സിൻെറ ഭാര്യ റോസമ്മക്കും സ്‌കൂള്‍ വിദ്യാഥികളായ രണ്ടു മക്കളുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.എസ്. അരുണ്‍ അധ്യക്ഷത വഹിച്ചു. സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, ടി. വിനോദ്, കെ. സോമശേഖരന്‍നായര്‍, ആർ. പരമേശ്വരന്‍പിള്ള, ഉണ്ണികൃഷ്ണന്‍, ബേബി നാരായണന്‍, പ്രീയേഷ്, തവനൂര്‍ ഹംസ, സുരേഷ്, ചാന്നാങ്കര ഹംസ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. ഷീബാറാണി, പഞ്ചായത്തംഗങ്ങളായ ലതാബാലന്‍, എസ്. ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു. കാപ്ഷൻ STALY JOHN FUN…CK HAREENDRN)2.jpg സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ റിയാദിലെ കേളി സമാഹരിച്ചുനല്‍കിയ തുക സ്റ്റാൻലി ജോണിൻെറ കുടുംബത്തിന് കൈമാറുന്നു. കേളി സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ ഒപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story