Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരസഭ സോണൽ ഒാഫിസിൽ...

നഗരസഭ സോണൽ ഒാഫിസിൽ ആക്രമണം കുപ്രസിദ്ധ ഗുണ്ട പിടിയിൽ

text_fields
bookmark_border
കഴക്കൂട്ടം: തിരുവനന്തപുരം നഗരസഭ ഉള്ളൂർ സോണൽ ഒാഫിസിൽ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ദീപു എസ്. കുമാർ (35) പിടിയിൽ. കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലായി രണ്ട് കൊലക്കേസിലും നിരവധി അടിപിടി പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ഇയാൾ. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലായിരുന്നു. ശ്രീകാര്യം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ്.ഐമാരായ ബിജു, സജികുമാർ എ.എസ്.ഐ സജി, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, വിഷ്ണു, രാജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകീട്ട് 4.30ഒാടെ നഗരസഭ ഉള്ളൂർ സോണൽ ഒാഫിസിൽ ഹെൽത്ത് വിഭാഗത്തിൽ എത്തിയ ദീപു ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്ത മറ്റ് ജീവനക്കാരെ മർദിക്കുകയും കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. സോണൽ ഒാഫിസിലെ കാഷ്യറും ഭിന്നശേഷിക്കാരനുമായ അനിൽകുമാർ, ബിൽഡിങ് ഓവർസിയർ രാകേഷ് എന്നിവരെ മർദിച്ച് ഫയലുകൾ എടുത്തെറിയുകയും കമ്പ്യൂട്ടർ തകർക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ ചികിത്സയിലാണ്. IMG-20190929-WA0026.jpg കാപ്ഷൻ: അറസ്റ്റിലായ പ്രതി ദീപു എസ്. കുമാർ by shafeek
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story