Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:04 AM IST Updated On
date_range 30 Sept 2019 5:04 AM ISTകുപ്രസിദ്ധ മോഷ്ടാവിനെ ഷാഡോ പൊലീസ് പിടികൂടി...
text_fieldsbookmark_border
തിരുവനന്തപുരം: 15 വർഷമായി നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവിനെ സിറ്റി ഷാഡോ പൊലീസ് പി ടികൂടി. കവടിയാർ ജവഹർ നഗർ ടി.സി 9/814 (1), ചരുവിളാകത്ത് വീട്ടിൽ കലകുമാർ (55)ആണ് അറസ്റ്റിലായത്. കവടിയാർ ജവഹർ നഗർ മേഖലയിൽ വർഷങ്ങളായി മോഷണം നടത്തി വന്ന ഇയാളെ നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ജവഹർ നഗറിൽ താമസിക്കുന്ന ഇയാൾ പകൽ കറങ്ങിനടന്ന് ആളില്ലാത്ത വീട് കണ്ടെത്തി, രാത്രികാലങ്ങളിലാണ് മോഷണം നടത്തിവന്നിരുന്നത്. മതിൽ ചാടിക്കടന്ന് വീടുകളിലെ വാതിലുകൾ കുത്തിപ്പൊളിച്ചും, ഹാക്ക്സൊ ബ്ലേഡ് ഉപയോഗിച്ച് ജനൽ കമ്പി അറുത്തുമുറിച്ചുമാണ് അകത്ത് കയറിയിരുന്നത്. വേഷംമാറി രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയവെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ചിത്രം: kalakumar prathi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story