Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:04 AM IST Updated On
date_range 30 Sept 2019 5:04 AM ISTലഹരിവിമുക്ത ബോധവത്കരണം
text_fieldsbookmark_border
നേമം: ജനമൈത്രി പൊലീസും പുന്നമൂട് ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയനും സംയുക്തമായി സംഘടിപ്പിച്ചു. പുന്നമൂട് ജങ്ഷനില്‍ നേമം എസ്.ഐ എസ്. സനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് ടി. മല്ലിക വിജയന്‍ അധ്യക്ഷത വഹിച്ചു. എ.എസ്.ഐ എസ്.ബി. മതിമാനെ ചടങ്ങില്‍ ആദരിച്ചു. പുന്നമൂട്, കല്ലിയൂര്‍ ഭാഗങ്ങളിലെ 150ഓളം ഓട്ടോ തൊഴിലാളികള്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി രംഗനാഥന്‍, പുന്നമൂട് പൗരസമിതി സെക്രട്ടറി എസ്. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട് പുന്നമൂട് സ്‌കൂളിലെ എസ്.പി.സി കാഡറ്റുകള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ മൈം ഷോ ഉണ്ടായിരുന്നു. കാപ്ഷൻ PUNNAMOODU LAHA…GRAMME__ nemom.jpeg ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നേമം എ.എസ്.ഐ എസ്.ബി. മതിമാനെ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡൻറ് മല്ലിക വിജയന്‍ ആദരിച്ചപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story