Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:02 AM IST Updated On
date_range 28 Sept 2019 5:02 AM ISTഗോതമ്പില്‍ ഇഷ്ടികകള്‍ കണ്ടെത്തിയ സംഭവം; അന്വേഷണം നടത്തുമെന്ന് സപ്ലൈ ഓഫിസര്‍
text_fieldsbookmark_border
നേമം: റേഷന്‍കടയിലെ ഗോതമ്പ് ചാക്കിനുള്ളില്‍ ഇഷ്ടികകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക ്കെതിെര നടപടിയെടുക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ ജി.എസ്. ജലജ വ്യക്തമാക്കി. പാപ്പനംകോട് തുലവിളയില്‍ ബദറുന്നീസിൻെറ ഉടമസ്ഥതയിലുള്ള ടി.ആര്‍ 283ാം നമ്പര്‍ റേഷന്‍ ഷോപ്പിലാണ് വിതരണം ചെയ്യാന്‍ െവച്ചിരുന്ന ഗോതമ്പ് ചാക്കില്‍ 18 ഇഷ്ടികകള്‍ കണ്ടെത്തിയത്. വിതരണം ചെയ്യാന്‍ ചാക്ക് പൊട്ടിച്ചപ്പോഴാണ് ഇഷ്ടികകള്‍ ലഭിച്ചത്. കടയിലുണ്ടായിരുന്ന പച്ചരിച്ചാക്ക് പൊട്ടിച്ചപ്പോള്‍ അരച്ചാക്ക് അരി ഗുണനിലവാരമില്ലാത്തതായും കടയുടമ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്കുമുമ്പായിരുന്നു സംഭവം. ബുധനാഴ്ച സിവില്‍സപ്ലൈസ് അധികൃതര്‍ സ്ഥാപനത്തില്‍ പരിശോധനക്ക് എത്തിയ വേളയില്‍ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് കടയുടമ പറയുന്നു. പ്രശ്‌നം അധികൃതര്‍ നിസ്സാരവത്കരിച്ചതായി ഉപഭോക്താക്കളും പറയുന്നു. ചാക്കിനുള്ളില്‍ ഇഷ്ടികകള്‍ കണ്ടെത്തിയ സംഭവം ഗൗരവതരമാണെന്നും വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.എസ്.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story