Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈപാസിൽ കാറോട്ടം...

ബൈപാസിൽ കാറോട്ടം മരണപ്പാച്ചിൽ

text_fields
bookmark_border
വിഴിഞ്ഞം: കല്ലുവെട്ടാൻകുഴി പുതിയ ബൈപാസിൽ കാറിൻെറ മരണപ്പാച്ചിൽ. അമിതവേഗത്തിൽ പാഞ്ഞ കാറിന് മുന്നിൽ നിന്നും കുട ്ടികളും മറ്റു വാഹനയാത്രികരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പോറോഡ് പാലത്തിന് സമീപമാണ് സംഭവം. നിയന്ത്രണംവിട്ട കാർ പുതിയ റോഡിൽ ഗതാഗതം നിരോധിച്ച് കൂടിയിട്ടിരിക്കുന്ന ചല്ലിക്ക് മുകളിലൂടെ തെറിച്ച് മറുവശത്തെത്തി. കാറിൻെറ മുൻവശം ഭാഗികമായി തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആറോളംപേർ വാഹനം പരിശോധിക്കവേ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്തെത്തി. പൊലീസ് വരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ സംഘം കാറെടുത്ത് മുന്നോട്ടുനീങ്ങി. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം സർവിസ് റോഡിലൂടെ അമിതവേഗത്തിൽ കുതിച്ചു. എതിർദിശയിൽ വന്ന വാഹനങ്ങൾ വശത്തേക്ക് മാറിയതിനാൽ അപകടം ഒഴിവായി. വിഴിഞ്ഞം മുക്കോല ഭാഗം വരെ പൊലീസ് കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. കല്ലുവെട്ടാൻകുഴി പുതിയ ബൈപാസ് റോഡ് അടുത്തിടെ റേസിങ് സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടുന്നിെല്ലന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പടം. IMG-20190927-WA0041 സി.സി.ടി.വി കാമറയിൽ പതിഞ്ഞ കാറിൻെറ ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story