Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:05 AM IST Updated On
date_range 21 Sept 2019 5:05 AM ISTവനിത പോളിടെക്‌നിക്: മുഴുവന്‍ സീറ്റും എസ്.എഫ്.ഐക്ക്
text_fieldsbookmark_border
നേമം: കൈമനം വനിത പോളിടെക്‌നിക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ കരസ്ഥമാക്കി. വെള്ളിയാഴ് ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ നടന്ന തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണല്‍ ഉച്ചക്ക് രണ്ടിനാണ് ആരംഭിച്ചത്. നാലിന് മുമ്പുതന്നെ ഫലവും പ്രഖ്യാപിച്ചു. എസ്.എഫ്.ഐയും എ.ബി.വി.പിയുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരമന മുതല്‍ പാപ്പനംകോട് വരെ പ്രകടനം നടത്തി. ഭാരവാഹികള്‍: ഊർമിള (ചെയര്‍പേഴ്‌സൻ), ഗൗരി നന്ദന (ജന. സെക്രട്ടറി), സജിനി സിദ്ദീഖ് (വൈസ് ചെയര്‍പേഴ്‌സൻ), ആര്യമോള്‍ (കൗണ്‍സിലര്‍), സുനിത (മാഗസിന്‍ എഡിറ്റര്‍), വിന്ധ്യ (ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story