Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല സ്‌കൂൾ കായികമേള...

ജില്ല സ്‌കൂൾ കായികമേള നവംബർ എട്ട്‌ മുതൽ പത്തുവരെ

text_fields
bookmark_border
തിരുവനന്തപുരം: നടത്താൻ തീരുമാനം. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ ്‌ തീരുമാനം. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലാണ്‌ മേള. അതേസമയം യോഗത്തിൽനിന്ന് കായിക അധ്യാപകർ ഇറങ്ങിപ്പോയി. കായിക അധ്യാപകർ നടത്തുന്ന ചട്ടപ്പടി സമരത്തിൻെറ ഭാഗമായി കായികമേളയുമായി സഹകരിക്കില്ലെന്ന് കായിക അധ്യാപക സംഘടനകൾ അറിയിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിലിൻെറ സഹകരണത്തോടെയാകും മേള സംഘടിപ്പിക്കുക. സ്‌പെഷൽ സ്‌കൂൾ കലോത്സവവും ശാസ്‌ത്രോത്സവവും ഒക്ടോബറിൽ നടത്തും. പൊതുവിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പങ്കെടുപ്പിച്ച്‌ ആദ്യമായി സംഘടിപ്പിക്കുന്ന സ്‌പെഷൽ സ്‌കൂൾ പത്തിന്‌ നടത്തും. ചാല ബോയ്‌സ്‌ ഹൈസ്‌കൂളാണ്‌ വേദി. ശാസ്‌ത്രോത്സവം 23 മുതൽ 25വരെ. ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 19 മുതൽ 21വരെ നടക്കും. ഈ മേളകളുടെ വേദികൾ പിന്നീട്‌ തീരുമാനിക്കും. സമരം ചെയ്യുന്ന കായികാധ്യാപകരുടെ പ്രതിനിധി കായികമേള നടത്തിപ്പിൽ സഹകരിക്കില്ലെന്ന്‌ അറിയിച്ചു. എന്നാൽ, വിദ്യാർഥികളെ എത്തിക്കും. മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ മേളകൾ സംഘടിപ്പിക്കാൻ യോഗത്തിൽ ധാരണയായി. നടത്തിപ്പിനുള്ള വിവിധ സബ്‌ കമ്മിറ്റികളും രൂപവത്കരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ അധ്യക്ഷനായി. എസ്‌.എസ്‌.കെ പ്രോഗ്രാം ഓഫിസർ ശ്രീകുമാർ, കെ.എസ്‌.ടി.എ ജില്ല സെക്രട്ടറി എം.എസ്‌. പ്രശാന്ത്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story