400 ജില്ലകളിൽ വായ്​പ മേളകൾ നടത്താൻ ബാങ്കുകൾക്ക്​ നിർദേശം

05:05 AM
20/09/2019
ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിൻെറ കെടുതിയിൽനിന്ന് രക്ഷതേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ 400 ജില്ലകളിൽ വായ്പ മേളകൾ നടത്താൻ പൊതുമേഖല ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ചെറുകിട, ഇടത്തരം സംരംഭകരുടെ മുടങ്ങിയ വായ്പ തിരിച്ചടവിന്മേൽ 2020 മാർച്ച് വരെ കർശന നടപടി പാടില്ലെന്നും നിർദേശമുണ്ട്. വളർച്ചനിരക്ക് ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന അവസ്ഥയിലെത്തുകയും ചെയ്തതോടെയാണ് ആശ്വാസ നടപടികളുമായി സർക്കാർ മുന്നോട്ടുവന്നത്. വ്യാഴാഴ്ച പൊതുമേഖല ബാങ്ക് മേധാവികളുമായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ നടത്തിയ ചർച്ചയിലാണ് ഉത്സവ സീസണോടനുബന്ധിച്ച് ലോൺ മേളകൾ സംഘടിപ്പിക്കാൻ നിർദേശിച്ചത്.
Loading...