ശരീരം തളർന്ന യുവാവ് ചികിത്സാസഹായം തേടുന്നു

05:04 AM
17/09/2019
വീടും വസ്തുവും ജപ്തിഭീഷണിയിൽ ചവറ: ശരീരം തളർന്ന യുവാവ് സുമനസ്സുകളിൽനിന്ന് ചികിത്സാസഹായം തേടുന്നു. മരംകയറ്റ തൊഴിലാളിയായിരുന്ന വിഷ്ണുവാണ് (28-അപ്പു) ചികിത്സയിലുള്ളത്. ജോലിക്കിടെ മരത്തിൽനിന്ന് വീണ് കഴുത്തിന് താഴോട്ട് തളരുകയായിരുന്നു. മൂന്ന് വർഷമായി വിഷ്ണു കിടപ്പിലാണ്. പന്മന പഞ്ചായത്ത് ഒന്നാം വാർഡ് മൂന്ന് സൻെറ് കോളനിയിൽ താമസിക്കുന്ന കുടുംബത്തിൻെറ അവസ്ഥ ദയനീയമാണ്. പിതാവ് ആരോഗ്യപ്രശ്നങ്ങൾ മൂലം ജോലി ചെയ്യാനാവാത്ത അവസ്ഥയിലാണ്. മാതാവ് വിജയമ്മ മകനെ പരിചരിക്കാൻ വീട്ടിൽ തന്നെയാണ്. ചികിത്സാചെലവിന് 25 ലക്ഷത്തിലധികം രൂപയായതായി വിജയമ്മ പറഞ്ഞു. ചികിത്സക്കായി പണയംവെച്ച വീടും വസ്തുവും സഹകരണബാങ്കിൻെറ ജപ്തിഭീഷണിയിലാണ്. വിഷ്ണു എഴുന്നേറ്റ് നടക്കണമെങ്കിൽ ഇനിയും ലക്ഷങ്ങൾ വേണമെന്നിരിക്കെ സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണിവർ. വിഷ്ണുവിൻെറ മാതാവിൻെറ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചവറ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. പേര്: വിജയമ്മ പി. അക്കൗണ്ട് നമ്പർ: 67296834189, ഐ.എഫ്.എസ്.സി: SBIN0070055. ഫോൺ: 9567885479.
Loading...