Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2019 11:34 PM GMT Updated On
date_range 16 Sep 2019 11:34 PM GMTകണിയാപുരം റെയിൽവേ മേൽപാലം യാഥാർഥ്യമാക്കണം -മുസ്ലിം ലീഗ്
text_fieldsbookmark_border
കണിയാപുരം: കണിയാപുരം റെയിൽവേ മേൽപാലം യാഥാർഥ്യമാക്കണമെന്ന് മുസ്ലിം ലീഗ് അണ്ടൂർക്കോണം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. നാട്ടുകാരുടെയും വിദ്യാർഥികളുടെയും ടെക്നോപാർക്ക് ജീവനക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിന് റെയിൽവേ മേൽപാലം അനിവാര്യമാണ്. റെയിൽവേ മേൽപാലത്തിന് 35 കോടി രൂപ വകയിരുത്തിയെങ്കിലും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. റെയിൽവേ മേൽപാലം വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും ജില്ല ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം പറഞ്ഞു. തൊടിയിൽ ഹസൻ അധ്യക്ഷത വഹിച്ചു. കുന്നുംപുറം അഷ്റഫ്, എസ്.എ. വാഹിദ്, കാസിം പിള്ള, കെ.എച്ച്.എം. അഷ്റഫ്, ആലുവിള വാഹിദ്, പണയിൽ വാഹിദ്, സഫറുല്ല, കരുനാഗപ്പള്ളി ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story