ആശുപത്രി ആക്രമണം: ഡോക്​ടർമാർ ഇന്ന്​ ഒരു മണിക്കൂർ ഒ.പി ബഹിഷ്​കരിക്കും

05:04 AM
17/09/2019
തിരുവനന്തപുരം: പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആക്രമണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ കൈയേറ്റം ചെയ്യുകയും ഒ.പി തടസ്സപ്പെടുത്തുകയും ചെയ്ത സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ ചൊവ്വാഴ്ച ഒരു മണിക്കൂർ ഒ.പി ബഹിഷ്കരിക്കുമെന്ന് കെ.ജി.എം.ഒ.എ ജില്ല ഘടകം അറിയിച്ചു. പട്ടാപ്പകൽ തിരക്കേറിയ ഒ.പിയിൽ ആക്രമണം നടത്തിയ പ്രതികളെ നേരിട്ട് അറിയാമായിരുന്നിട്ടും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. ഡി. ശ്രീകാന്തും സെക്രട്ടറി ഡോ. വി. സുനിൽ കുമാറും അറിയിച്ചു.
Loading...