അമിതവേഗത്തിൽ കാറോടിച്ച്​ രണ്ട്​ സ്​കൂൾ കുട്ടികളെ ഇടിച്ചിട്ട കോളജ്​ വിദ്യാർഥി കസ്​റ്റഡിയിൽ നാലാഞ്ചിറ മാർ ഇവാനിയോസ്​ കാമ്പസിലാണ്​ സംഭവം

05:04 AM
17/09/2019
തിരുവനന്തപുരം: കാമ്പസിനുള്ളിൽ അമിതവേഗത്തിൽ കാറോടിച്ച് രണ്ട് സ്കൂൾ കുട്ടികളെ ഇടിച്ചിട്ട സംഭവത്തിൽ കോളജ് വിദ്യാർഥി കസ്റ്റഡിയിൽ. തിങ്കളാഴ്ച നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് കാമ്പസിലായിരുന്നു സംഭവം. മാർ ഇവാനിയോസ് കോളജിലെ ബിരുദവിദ്യാർഥിയും കുന്നുകുഴി സ്വദേശിയുമായ രാഗേഷിനെയാണ് (19) മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി സ്കൂളുകളും കോളജുകളും നിറഞ്ഞ കാമ്പസാണ് മാർ ഇവാനിയോസിേൻറത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മാർ ഇവാനിയോസ് കാമ്പസിലുള്ള സർവോദയ വിദ്യാലയത്തിലെ രണ്ട് കുട്ടികളെയാണ് വിദ്യാർഥി ഒാടിച്ച കാർ ഇടിച്ചിട്ടത്. തലസ്ഥാനത്ത് ഒാണാഘോഷ സമാപനത്തോടനുബന്ധിച്ച് ഇന്നലെ ഉച്ചവരെ മാത്രമേ വിദ്യാലയങ്ങളിൽ ക്ലാസുണ്ടായിരുന്നുള്ളൂ. സ്കൂൾ വിട്ടുപോകുകയായിരുന്ന വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അപകടത്തിൽ അഞ്ചാംക്ലാസ് വിദ്യാർഥി റിതഷെരീഫിൻെറ നെട്ടല്ലിന് പരിക്കേറ്റു. മറ്റൊരു വിദ്യാർഥി അഭിനവിൻെറ കാലൊടിഞ്ഞു. ഇരുവരെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് കോളജ് വിദ്യാർഥിയെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. കോളജ് കാമ്പസുകളിൽ അമിതവേഗത്തിൽ വാഹനമോടിച്ചുള്ള അപകടങ്ങൾ പെരുകിയതിനെതുടർന്ന് പല കോളജ് കാമ്പസുകളിലും വാഹനങ്ങളിൽ വിദ്യാർഥികൾ എത്തുന്നതിൽ കോളജ് മാനേജ്മൻെറുകൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിനിടെയാണ് തലസ്ഥാനത്ത് കാമ്പസിനുള്ളിൽ വീണ്ടും ഇത്തരത്തിലുള്ള അപകടം.
Loading...