​െറസിഡൻറ്​സ് അസോസിയേഷന്‍ വാര്‍ഷികം

05:04 AM
17/09/2019
നേമം: വിളപ്പില്‍ശാല മഹാത്മ െറസിഡൻറ്സ് അസോസിയേഷന്‍ മൂന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡൻറ് വിജയന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ശോഭനകുമാരി, ബ്ലോക്ക് അംഗം ജോർജുകുട്ടി, വാര്‍ഡ് അംഗം അജിതകുമാരി, അസോസിയേഷന്‍ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Loading...