Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2019 5:03 AM IST Updated On
date_range 16 Sept 2019 5:03 AM ISTതെറ്റിദ്ധാരണ പരത്തുന്ന നടപടി പി.എസ്.സി നിർത്തണം -സുഗതകുമാരി
text_fieldsbookmark_border
തിരുവനന്തപുരം: സമരം ശക്തമാവുമ്പോൾ സാങ്കേതികവാക്കുകളുടെ പേരിലും മറ്റും സർക്കാറിനെയും ജനങ്ങളെയും പി.എസ്.സി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സുഗതകുമാരി. നാളെ നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകണം. അധികാരസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കാര്യങ്ങൾ നടപ്പാക്കാതിരിക്കാൻ പി.എസ്.സി നടത്തുന്ന ശ്രമങ്ങൾ മലയാളികളോടും മാതൃഭാഷയോടുമുള്ള കടുത്ത വഞ്ചനയാണ്. മലയാളത്തിൽ ചോദ്യങ്ങൾ തയാറാക്കാൻ കഴിവുള്ളവർ കേരളത്തിൽ ഇല്ലെന്ന് പി.എസ്.സി ധരിക്കരുത്. നിശ്ചിതസമയത്തിനുള്ളിൽ കെ.എ.എസ് അടക്കം പരീക്ഷകൾക്ക് മലയാളത്തിലും കൂടി ചോദ്യങ്ങൾ നൽകി നടത്തുന്നതിന് ഒരു ബുദ്ധിമുട്ടുമില്ലെന്ന് അടുത്തദിവസങ്ങളിൽ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും സുഗതകുമാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story