Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2019 5:03 AM IST Updated On
date_range 16 Sept 2019 5:03 AM ISTദുർബലകുടുംബത്തിന് തണലൊരുക്കി സ്നേഹവീടൊരുങ്ങുന്നു
text_fieldsbookmark_border
(ചിത്രം) കരുനാഗപ്പള്ളി: മാനസികവെല്ലുവിളി നേരിടുന്ന ദുർബല കുടുംബത്തിന് സ്നേഹവീടൊരുങ്ങുന്നു. കരുനാഗപ്പള്ളി പട നായർകുളങ്ങര വടക്ക് ആക്കാകുന്നേൽ രവി- തങ്കമണി ദമ്പതികൾക്കാണ് സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ വീട് നിർമിച്ചുനൽകുന്നത്. മാനസികവെല്ലുവിളി നേരിടുന്ന ദമ്പതികൾ കടകളിലും വീടുകളിലും മറ്റും ചെറിയ ജോലികൾ ചെയ്തും നാട്ടുകാരുടെ സഹായത്താലുമാണ് കഴിഞ്ഞുവരുന്നത്. കുട്ടികളില്ലാത്ത ഇവർക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കരുനാഗപ്പള്ളി ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണം ഏറ്റെടുക്കുകയായിരുന്നു. വീടിൻെറ ശിലാസ്ഥാപനം കാെപക്സ് ചെയർമാൻ പി.ആർ. വസന്തൻ നിർവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, കൗൺസിലർമാരായ ശിവപ്രസാദ്, സുപ്രഭ പ്രസന്നൻ, കരുനാഗപ്പള്ളി സർവിസ് ബാങ്ക് പ്രസിഡൻറ് മുഹമ്മദ് റാഫി, ജി സുനിൽ, വി.പി ജയപ്രകാശ് മേനോൻ, പ്രവീൺ മനയ്ക്കൽ, കോട്ടയിൽ രാജു, എൻ. ശിവരാജൻ, അലക്സ് ജോർജ്, സന്തോഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ബി. സജീവൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story