Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2019 5:03 AM IST Updated On
date_range 16 Sept 2019 5:03 AM ISTതീർഥാടകരുടെ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർക്ക് പരിക്ക്
text_fieldsbookmark_border
....Attn.... (ചിത്രം) പുനലൂർ: പളനിയിൽ പോയി മടങ്ങിയവരുടെ മിനിബസ് തെന്മലയിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കുട ്ടിയടക്കം 14 പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ 12 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല കൂട്ടിക്കട സ്വദേശികളായ സിനി (34), അഭിനന്ദൻ (നാല്), റീന (53), നീരജ്, ലിജു (47), ഉമ ഷിജിൻ (29), രാജീവ് (60), രമണി(58), പവനൻ (64), സുനിത (59), അശ്വതി (24), ലീല (24) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിസ്സാര പരിക്കേറ്റവർക്ക് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. തെന്മല ഡാം റോഡിൽ പമ്പ് ഹൗസിന് താഴെ ഒന്നാംവളവിൽ ഇറക്കത്ത് ഞായറാഴ്ച പുലർച്ച രണ്ടരയോടെയായിരുന്നു അപകടം. മിനി ബസ് പൂർണമായി തകർന്നു. മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽനിന്ന് വശത്തെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. തെന്മല പൊലീസും ഹൈവേ പൊലീസും ആര്യങ്കാവിൽ നിന്നുള്ള മൊബൈൽ പൊലീസും ഫയർഫോഴ്സും വാഹന ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിരന്തരം അപകടമുണ്ടാകുന്നയിടമാണ് തെന്മല ഡാം റോഡിലെ ഒന്നാം വളവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story