Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2019 5:03 AM IST Updated On
date_range 16 Sept 2019 5:03 AM ISTമാടന്‍നട കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു
text_fieldsbookmark_border
(ചിത്രം)....E+C+W.... കുളത്തൂപ്പുഴ: വെൽഫെയർ പാർട്ടി ജനസേവന വിഭാഗം നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയ മാടന്‍നട കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതി ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീക്ക് നിർവഹിച്ചു. നീതിബോധമില്ലാത്ത പാരിസ്ഥിതികനയം നടപ്പായാല്‍ തിരിച്ചടി നേരിടേണ്ടിവരുന്നത് സമൂഹത്തിലെ സാധാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ തിരിച്ചുപിടിക്കുക എന്നുള്ളത് സാമൂഹികനീതിക്കായുള്ള പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നേതൃത്വത്തില്‍ നിരവധി ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ച കുടിവെള്ളപദ്ധതികള്‍ പലതും നോക്കുകുത്തികളായി മാറിയ സാഹചര്യത്തിലാണ് കുളത്തൂപ്പുഴ പ്രദേശത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച മൂന്നാമത് കുടിവെള്ളപദ്ധതി പ്രവര്‍ത്തനസജ്ജമായത്. പുനലൂര്‍ മണ്ഡലം പ്രസിഡൻറ് അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. അരിപ്പ കുടിവെള്ളപദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ല പ്രസിഡൻറ് അബ്ദുല്‍ അസീസ് പാരിപ്പള്ളിയും തയ്യല്‍ പരിശീലന കേന്ദ്രത്തിൻെറ ഉദ്ഘാടനം അസ്ലം കൊച്ചുകലുങ്കും നിർവഹിച്ചു. ജില്ല സെക്രട്ടറി ഡോ. അശോകന്‍, ഷെഫീക്ക് ചോഴിയക്കോട്, മണ്ഡലം വൈസ് പ്രസിഡൻറ് കമാല്‍ ചോഴിയക്കോട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷാജഹാന്‍ നെല്ലിമൂട്, ഷറഫുദ്ദീന്‍ തലച്ചിറ, ബദറുദ്ദീന്‍, റീന ഷാജഹാന്‍, ജനകീയ കുടിവെള്ളപദ്ധതി പ്രസിഡൻറ് അയ്യൂബ് എന്നിവര്‍ സംസാരിച്ചു. വാഴക്കുല മോഷണം; ആറ് യുവാക്കൾ പിടിയിൽ കുളത്തൂപ്പുഴ: ഓണക്കാല വിളവെടുപ്പിനായി നിര്‍ത്തിയിരുന്ന വാഴക്കുലകള്‍ കൃഷിയിടത്തില്‍നിന്ന് മോഷ്ടിച്ച് വിറ്റ സംഭവത്തിൽ ആറ് യുവാക്കളെ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ കാസിംപിള്ള കരിക്കത്ത് താമസിക്കുന്ന നെടുവണ്ണൂർ കടവ് സതി വിലാസത്തിൽ സതി (21), സഹോദരൻ അച്ചു (19), കല്ലുവെട്ടാംകുഴി ചന്ദ്രിക വിലാസത്തിൽ മനു (19), ചോഴിയക്കോട് കൊച്ചുകലുങ്ങ് ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ്ജാസിൻ (18), ചെമ്പനഴികത്ത് താമസം വിനീത് (19) എന്നിവരാണ് കുളത്തൂപ്പുഴ പൊലീസിൻെറ പിടിയിലായത്. അമ്പലക്കടവ് സാജിത മന്‍സിലില്‍ മൈതീന്‍ബാവ, ഗണപതിവിളാകം കവിത ഭവനില്‍ കെ. രവീന്ദ്രന്‍, ആറ്റിനുകിഴക്കേകര അനന്തു ഭവനില്‍ മധു എന്നിവരുടെ കൃഷിഭൂമിയില്‍നിന്ന് നാല്, അഞ്ച് തീയതികളിലാണ് ഏത്തവാഴക്കുലകള്‍ വെട്ടി കടത്തിയത്. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ അമ്പലക്കടവ് ഏലായില്‍ പാട്ടത്തിനെടുത്ത ഭൂമിയിലാണ് മധു വാഴകൃഷി നടത്തിവന്നത്. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം വിളഞ്ഞു പാകമെത്തി നിന്നിരുന്ന വാഴക്കുലകളാണ് മോഷ്ടാക്കൾ കടത്തിയത്. മുമ്പും കൃഷിയിടത്തിൽനിന്ന് ഇത്തരത്തിൽ വാഴക്കുലകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. അമ്പതോളം കുലകൾ ഒന്നിച്ച് നഷ്ടപ്പെട്ടതിനെ തുടർന്ന് കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകി അന്വേഷിക്കുന്നതിനിടയിലാണ് മോഷ്ടാക്കൾ പിടിയിലാകുന്നത്. കുളത്തൂപ്പുഴ ടൗണിലുള്ള കടയിലാണ് കുലകളെല്ലാം പ്രതികൾ വിറ്റഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊതുമാർക്കറ്റിൽ നേന്ത്രക്കായ്ക്ക് 60-70 രൂപ വിലയുള്ളപ്പോൾ 30 രൂപക്കാണ് പ്രതികൾ കച്ചവടം ഉറപ്പിച്ചത്. കൃഷിയിടത്തിൽനിന്ന് ഇരുചക്രവാഹനത്തിൽ പുറത്ത് എത്തിക്കുന്ന വാഴക്കുലകൾ ഓട്ടോറിക്ഷയിലാണ് കടയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ബൈക്ക് പിടികൂടി. ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കുളത്തൂപ്പുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സതികുമാറിൻെറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story