Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുത്തങ്ങയിൽ വീണ്ടും...

മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്ന് വേട്ട

text_fields
bookmark_border
ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ സുൽത്താൻ ബത്തേരി: 'ഓപറേഷൻ വിശുദ്ധി'യുടെ ഭാഗമായി മുത്തങ്ങ എക്സ ൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ പിടിയിലായി. പി.കെ. റെമീസ് (24), പി.സി. ജുറൈജ് (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 145 നൈട്രാസ്പാം ഗുളികകൾ കണ്ടെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെ മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് ഇവരെ പിടികൂടിയത്. വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ നൽകിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എം. മജുവിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ ജിജി ഐപ്പ് മാത്യു, പി. സജു, പ്രിവൻറിവ് ഓഫിസർമാരായ കെ. ശശി, കെ.എം. സൈമൺ, സിവിൽ എക്സൈസ് ഓഫിസർമാരായ വി. രഘു, അജേഷ് വിജയൻ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ബിന്ദു, വീണ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story