Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2019 5:03 AM IST Updated On
date_range 14 Sept 2019 5:03 AM ISTകോൺഗ്രസ് മുഖ്യമന്ത്രിമാരുമായി സോണിയയുടെ കൂടിക്കാഴ്ച
text_fieldsbookmark_border
ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സദ്ഭരണ മാതൃകകളായി മാറാനുള്ള മാർഗം തേടി കോൺഗ്രസ്. ജനാഭിലാഷങ്ങൾ മാ നിക്കുന്ന, അങ്ങേയറ്റം സുതാര്യമായ, ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാറുകൾക്ക് കോൺഗ്രസ് മുഖ്യമന്ത്രിമാർ നേതൃത്വം നൽകണമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. സ്വവസതിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിമാരായ അമരീന്ദർ സിങ് (പഞ്ചാബ്), അശോക് ഗഹ്ലോട്ട് (രാജസ്ഥാൻ), കമൽനാഥ് (മധ്യപ്രദേശ്), ഭുപേഷ് ഭാഗൽ (ഛത്തിസ്ഗഢ്), വി. നാരായണസ്വാമി (പുതുച്ചേരി) എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ഇവിടെനിന്നുള്ള കോൺഗ്രസ് അധ്യക്ഷന്മാരും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും യോഗത്തിനെത്തി. ദണ്ഡേവാഡയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ഛത്തിസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ മോഹൻ മർകാം യോഗത്തിന് എത്തിയില്ല. അടിത്തറ തകർന്ന കോൺഗ്രസിനെ ഉടച്ചുവാർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തിൻെറ ഭാഗമായാണ് കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story