ഉന്നാവ്​ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തൽ 'എയിംസി'ലെ കോടതിയിൽ പൂർത്തിയായി

05:03 AM
14/09/2019
ന്യൂഡൽഹി: ബി.ജെ.പി നേതാവ് പീഡിപ്പിച്ചതായ കേസിൽ ഉന്നാവ് പെൺകുട്ടിയുടെ മൊഴിയെടുപ്പ് ന്യൂഡൽഹിയിലെ 'എയിംസ്' ആശുപത്രിയിൽ പൂർത്തിയായി. ആശുപത്രിയിൽ താൽക്കാലിക കോടതി തയാറാക്കിയാണ് ജില്ല ജഡ്ജി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പുറത്താക്കപ്പെട്ട ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗാറാണ് കേസിലെ പ്രതി. ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതെന്ന് ആരോപണമുയർന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ് പെൺകുട്ടി. കോടതിയിലേക്ക് കൊണ്ടുപോകാൻ ആരോഗ്യനില അനുവദിക്കില്ല എന്ന് ഡോക്ടർമാർ അറിയിച്ചതിെന തുടർന്നാണ് ആശുപത്രിയിൽതന്നെ കോടതി ഏർപ്പാടാക്കിയത്.
Loading...