റേഷൻ വ്യാപാരിക്കും കുടുംബമുണ്ടെന്ന് സർക്കാർ മറന്നു -എ.കെ.ആർ.ആർ.ഡി.എ

05:03 AM
11/09/2019
തിരുവനന്തപുരം: റേഷൻ വ്യാപാരികളെ ഓണക്കാലത്ത് സർക്കാർ മറന്നെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി. സർക്കാർ ജീവനക്കാർ മുതൽ തൊഴിലുറപ്പുകാർ, അംഗൻവാടി ഹെൽപ്പർമാർക്കുവരെ ഓണത്തിൻെറ ബോണസും അലവൻസും നൽകിയപ്പോൾ കഴിഞ്ഞമാസത്തെ കമീഷൻപോലും ലഭിക്കാതെ വ്യാപാരികളുടെ കുടുംബം പട്ടിണിയിലാണ്. കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് സൗജന്യ അരി വിതരണം ചെയ്ത വകയിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലയിലെ വ്യാപാരികൾക്ക് ഇതുവരെയും കമീഷൻ ലഭിച്ചിട്ടില്ല. ഈ മാസം കടംവാങ്ങിയ കാശുകൊണ്ട് കടയിലെത്തിച്ച റേഷൻ സാധനങ്ങളാണ് നോൺ സബ്സിഡിക്കാർക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചിട്ടുള്ളത്. അതും എതിർപ്പുകൂടാതെ നിർവഹിച്ചു. ഓണം ഉണ്ണാൻ റേഷൻ വ്യാപാരിക്കും ഒരുകുടുംബം ഉണ്ടെന്നത് സർക്കാർ മറന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Loading...