ഗവര്‍ണർ ഓണാശംസ നേർന്നു

05:03 AM
11/09/2019
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസ നേര്‍ന്നു. ഓണപ്പാട്ടിൻെറ ഈണവും പൊന്‍‍‍സമൃദ്ധിയുടെ തിളക്കവും ഓരോ കുടുംബത്തിലും മനസ്സിലും ഉത്സവത്തിൻെറ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ഗവർണർ പറഞ്ഞു. കേരളം ലോകത്തിനു നല്‍കുന്ന സമത്വത്തിൻെറയും സ്നേഹത്തിൻെറയും ഒരുമയുടെയും സന്ദേശമാകട്ടെ നമ്മുടെ ഓണാഘോഷമെന്നും ഗവര്‍ണര്‍ ആശംസിച്ചു.
Loading...