ഒന്നര വയസ്സുകാരിയുടെ കൊലുസ് മോഷ്​ടിച്ചയാൾ അറസ്​റ്റിൽ

05:03 AM
11/09/2019
തിരുവനന്തപുരം: തിരക്കിനിടയിൽ ഒന്നര വയസ്സുകാരിയുടെ കൊലുസ് മോഷ്ടിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പേരൂർക്കട ജെ.ജെ. ആശുപത്രിക്ക് സമീപം ഇന്ദിര നഗർ ടി.സി. 5/321 ചാരുവിളാകത്ത് വീട്ടിൽ സുരേഷ് ബാബുവിനെയാണ് (55) ഫോർട്ട് പോലീസ് പിടികൂടിയത്. പേരൂർക്കട കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻാണ്. ശനിയാഴ്ച ഉച്ചക്ക് അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ ടെക്സ്റ്റയിൽസിലായിരുന്നു സംഭവം. കുടുംബവുമൊത്ത് ടെക്സ്റ്റയിൽസിൽ എത്തിയ കരകുളം സ്വദേശി ഷിനുവിൻെറ മകൾ ധനുഷ്മയുടെ അരപ്പവ‍ൻെറ സ്വർണ കൊലുസാണ് സുരേഷ് ബാബു മോഷ്ടിച്ചത്. ഉറങ്ങിക്കിടന്ന കുഞ്ഞിൻെറ കാലിൽനിന്ന് തിരക്കിനിടെ ഇയാൾ കൊലുസ് മോഷ്ടിക്കുകയായിരുന്നു. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഫോട്ടോ കാപ്ഷൻ: പിടിയിലായ സുരേഷ് ബാബു
Loading...