ഒാണക്കിറ്റ്​ വിതരണം

05:03 AM
11/09/2019
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി അട്ടക്കുളങ്ങര പ്രാദേശിക ജമാഅത്തിനു കീഴിൽ ഒാണക്കിറ്റ് വിതരണ ഉദ്ഘാടനം ഗവ. ആയുർവേദ കോളജ് ആർ.എം.ഒ ഡോ. ഗോപകുമാർ നിർവഹിച്ചു. പ്രാദേശിക അമീർ എ.എം. ത്വയ്യിബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം സിറ്റി പ്രസിഡൻറ് എ. അൻസാരി, എം. മെഹബൂബ്, അഷ്കർ കബീർ എന്നിവർ സംസാരിച്ചു. അയൽക്കൂട്ടം കോഒാഡിനേറ്റർ ഷംല സ്വാഗതവും ഹൽഖ സെക്രട്ടറി അബ്ദുൽ സലിം നന്ദിയും പറഞ്ഞു. കാപ്ഷൻ Photo: IMG-20190910-WA0060
Loading...