വീടിനു​നേരെ ഗുണ്ടാ ആക്രമണം; വീട്ടമ്മ ആശുപത്രിയില്‍

05:03 AM
11/09/2019
വെള്ളറട: ഗുണ്ടാസംഘം വീടിനുനേരെ നടത്തിയ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. ഞായറാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. വാഴിച്ചല്‍ കളിവിളാകം ആറ്റരികത്ത് വീട്ടില്‍ വിധവയായ പ്രിയയുെട വീടാണ് അടിച്ചുതകര്‍ത്തത്. തുടർന്ന് പേരേകോണത്തെ വീട്ടില്‍ നില്‍ക്കുകയായിരുന്ന പ്രിയയെ മർദിക്കുകയായിരുന്നു. പരിക്കേറ്റ പ്രിയ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ സ്റ്റുവര്‍ട്ട് ജോണിനൊപ്പം പ്രദേശത്തെ ഗുണ്ടയായ കൃഷ്ണന്‍കുട്ടിയുമുണ്ടായിരുന്നതായി ആര്യന്‍കോട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണസാധ്യത മനസ്സിലാക്കിയാണ് പ്രിയ വീട് പൂട്ടി പെരേകോണത്തെ വീട്ടിലേക്ക് മാറിയത്. ചിത്രം. 1. ഗുണ്ടാസംഘം പ്രിയയുടെ പെരേക്കോണത്തെ അനുഗ്രഹ വീട് അടിച്ചുതകര്‍ത്ത നിലയില്‍. 2. ഗുണ്ടാ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രിയ (42) വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ gunda akramanathil pareketa prea(42) azupathriil veedine nede gunda akramanam by shafeek
Loading...