ഭക്ഷ്യമേളക്ക്​ തുടക്കം

05:04 AM
10/09/2019
തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരവളപ്പിൽ നടക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. കഫെ കുടുംബശ്രീയുടെ നാടൻരുചികൾക്കുപുറെമ സ്വകാര്യ ഹോട്ടൽ സംരംഭകരുടെയും പ്രത്യേക സ്റ്റാളുകൾ ഭക്ഷണപ്പെരുമയൊരുക്കും. വിവിധതരം ഐസ്‌ക്രീംരുചി പകരാൻ മിൽമയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. തലശ്ശേരി ബിരിയാണി, വിവിധയിനം ദോശകൾ, ചന്ന ബട്ടൂര, ചിക്കൻ നുറുക്കിവറുത്തത്, ഹെർബൽ ചിക്കൻ എന്നിങ്ങനെ വിഭവങ്ങളുടെ നിര നീളുന്നു. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ, ചൈനീസ് വിഭവങ്ങളും ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കൗൺസിലർമാരായ അയിഷ ബേക്കർ, ശിവദത്ത്, വിദ്യ മോഹൻ എന്നിവർ സംബന്ധിച്ചു.
Loading...