ബാറിൽ അടിപിടി; ഒരാൾ പരിക്കേറ്റ് ചികിത്സയിൽ

05:04 AM
10/09/2019
നേമം: പാപ്പനംകോട്ട് ബാറിൽ അടിപിടി. സംഭവത്തിൽ പരിക്കേറ്റ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. പൂജപ്പുര തമലം സ്വദേശി കാർത്തികേയൻ (41) ആണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാത്രി ഒമ്പതോടടുത്താണ് സംഭവം. പാപ്പനംകോട് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന വൈറ്റ് ഡാമർ എന്ന ബാറിന് മുന്നിലാണ് സംഘർഷം. മദ്യപിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തിലാണ് കാർത്തികേയന് പരിക്കേറ്റത്. വിവരമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. സംഘർഷം അറിഞ്ഞ് സ്ഥലത്തെത്തിയ ചിലരാണ് കാർത്തികേയനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് ചെറിയ പരിക്കുള്ള ഇയാളുടെ കൈകൾക്കും കാലുകൾക്കും മുറിവുമുണ്ട്.
Loading...