Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2019 5:03 AM IST Updated On
date_range 6 Sept 2019 5:03 AM ISTനിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാൻ ഇടപെടൽ ശക്തമാക്കും -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത് രി പിണറായി വിജയൻ. മൂന്നുവർഷത്തിനുള്ളിൽ 14 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചിട്ടില്ല. സിവിൽ സൈപ്ലസ് കോർപറേഷൻെറ സ്റ്റോറുകളിൽ ഒരു ഘട്ടത്തിലും വില വർധിക്കാതെയാണ് ഇവ ലഭ്യമാക്കുന്നത്. ഈ ഇടപെടൽ കുറെക്കൂടി ഫലപ്രദമാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി വകുപ്പിൻെറ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി കാർഷികവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം ഹോർട്ടികോർപ് വിപണിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഓണസമൃദ്ധി 2019 മൊബൈൽ ആപ്പിൻെറ പ്രകാശനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story