Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

വിദ്യാർഥിനികള്‍ക്കുനേ​െര അശ്ലീലം; യുവാവിനെതിരെ കേസെടുത്തു

text_fields
bookmark_border
നേമം: വിദ്യാര്‍ഥിനികള്‍ക്കുനേരെ അശ്ലീലം കാട്ടിയ യുവാവിനെതിരെ നേമം പൊലീസ് കേസെടുത്തു. കാഞ്ഞിരംകുളം സ്വദേശി ജ ിബിനെതിരെയാണ് (24) കേസെടുത്തത്. ആഗസ്റ്റ് 26 നായിരുന്നു പരാതിക്കാധാരമായ സംഭവം. പാപ്പനംകോട് ശ്രീചിത്തിരതിരുന്നാള്‍ എന്‍ജിനീയറിങ് കോളജിലെ ചില വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. കോളജ് വിട്ട് വീട്ടിലേക്ക് പോകുന്ന വഴി കാരയ്ക്കാമണ്ഡപത്തെത്തിയപ്പോള്‍ ജിബിന്‍ തൻെറ കാറിലിരുന്ന് പെണ്‍കുട്ടികള്‍ക്കുനേരേ അശ്ലീലം കാട്ടുകയായിരുന്നുവെന്ന് നേമം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പാച്ചല്ലൂരിൽ കട കുത്തിത്തുറന്ന് 25,000 രൂപയും സാധനങ്ങളും കവർന്നു കോവളം: പാച്ചല്ലൂരിൽ കട കുത്തിത്തുറന്ന് 25,000 രൂപയും 5000 രൂപയുടെ സാധനങ്ങളും മോഷ്ടിച്ചു. പാച്ചല്ലൂർ ബൈപാസിന് സമീപം ബീച്ച് ആൻഡ് ലേക്ക് റോഡിൽ പൊഴിക്കര ഉഷയുടെ കടയിലാണ് മോഷണം നടന്നത്. മതിലിനോട് ചേർന്ന കടയുടെ പിറകിലെ വാതിലിൻെറ പൂട്ട് തകർത്തായിരുന്നു മോഷണം. വ്യാഴാഴ്ച പുലർച്ചയാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ തിരുവല്ലം എസ്.ഐ സമ്പത്തിൻെറ നേതൃത്വത്തിൽ സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിക്കുകയും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. വ്യാഴാഴ്ചതന്നെ പുലർച്ചയോടെ കോവളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ കവർച്ചശ്രമം നടന്നതായി കോവളം പൊലീസ് പറഞ്ഞു. അഞ്ചാംകല്ല് പാറവിളക്ക് സമീപം ശശി ജയിംസിൻെറ ഉടമസ്ഥതയിലുള്ള കൃപാസദനം ഫൈനാൻസിലാണ് കവർച്ചശ്രമം നടന്നത്. സംഭവസമയം നായ്ക്കളുടെ ബഹളംകേട്ട് സമീപത്തെ വീട്ടുകാർ എഴുന്നേറ്റതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. ബൈക്കിൽ എത്തിയ രണ്ടുപേരാണ് മോഷണത്തിന് ശ്രമിച്ചതെന്നും പാച്ചല്ലൂർ ബൈപാസിന് സമീപം നടന്ന മോഷണവും പാറവിളയിലെ മോഷണശ്രമവും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയമുള്ളതായും കോവളം സി.ഐ അനിൽകുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story