Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:03 AM IST Updated On
date_range 30 Aug 2019 5:03 AM ISTസെക്രേട്ടറിയറ്റ് അനക്സിന് മുന്നിലെ കച്ചവടം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അനക്സുകൾക്ക് മുന്നിലുള്ള റോഡിൽ നടക്കുന്ന തെരുവു കച്ചവടങ്ങൾ കാരണം വാഹനഗതാഗ തം തടസ്സപ്പെടുന്നുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുഭരണവകുപ്പ് സെക്രട്ടറിയും ജില്ല കലക്ടറും അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. അനക്സിന് മുന്നിലെ സ്റ്റേഡിയത്തിന് പുറത്ത് നടപ്പാത കൈയേറി കച്ചവടങ്ങൾ നടക്കുന്നതിനാൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. പൊതുഭരണ വകുപ്പ് സെക്രട്ടറിയും ജില്ല കലക്ടറും നടപടിയെടുക്കുന്നില്ലെന്നും വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിൽ പറയുന്നു. അതിൻെറ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷൻെറ ഇടപെടൽ. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. സെപ്റ്റംബർ 27ന് കേസ് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story