Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTഓൾ ഇന്ത്യ റേഡിയോ കോമ്പൗണ്ടിലെ ചന്ദനമരം മുറിച്ചുകടത്തി
text_fieldsbookmark_border
കഴക്കൂട്ടം: മണ്‍വിള ഓള്‍ ഇന്ത്യാ റേഡിയോ ഓഫിസ് കോമ്പൗണ്ടിലെ ചന്ദനമരം മുറിച്ചുകടത്തി. മരച്ചില്ലകൾ ജീവനക്കാർ താ മസിക്കുന്ന ക്വാർട്ടേഴ്‌സിൻെറ വഴിയരികിൽ ഉപേക്ഷിച്ചു. ക്വാർട്ടേഴ്സിൻെറ മതിൽ ചാടിക്കടന്ന് കട്ടർ ഉപയോഗിച്ചാണ് മരം മുറിച്ചുകടത്തിയത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് സംസ്ഥാന പൊലീസിലിൻെറ രഹസ്യാന്വേഷണവിഭാഗം കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ മരം മുറിച്ചുകടത്തിയ സംഭവം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ചന്ദനമരം മുറിച്ചുകടത്തിയത്. എന്നാൽ, ബുധനാഴ്ചയാണ് മരം മുറിച്ചത് ചൂണ്ടിക്കാട്ടി എൻജിനീയറിങ് വിഭാഗം ഡയറക്ടർ രമേഷ് ചന്ദ്രൻ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. കേന്ദ്ര സര്‍ക്കാറിൻെറ അധീനതയിൽപെട്ട പ്രദേശമായ ഇവിടെനിന്ന് വ്യാപകമായി ചന്ദനം ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തപ്പെടുന്നതായി നേരത്തേതന്നെ സ്‌പെഷല്‍ ബ്രാഞ്ചുകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു. ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ജീവനക്കാരനാണ് രാവിലെ മരം മുറിച്ച വിവരം അറിഞ്ഞത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും ജീവനക്കാർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും സ്ഥലം സന്ദർശിച്ച കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ അനിൽകുമാർ പറഞ്ഞു. കാപ്ഷൻ: IMG-20190828-WA0155.jpg ഓൾ ഇന്ത്യ റേഡിയോ ഓഫിസ് കോമ്പൗണ്ടിൽനിന്ന ചന്ദനമരം മുറിച്ചുമാറ്റിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story