Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസം പൗരത്വ പട്ടിക...

അസം പൗരത്വ പട്ടിക മുസ്​ലിംകളെ ലക്ഷ്യമിട്ടാകരുത്​: അമേരിക്കൻ കമീഷൻ

text_fields
bookmark_border
ന്യൂഡൽഹി: ഒാഗസ്റ്റ് 31ന് പുറത്തുവിടുന്ന അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടിക മുസ്ലിംകളെ ലക്ഷ്യമിട്ടാകരുതെന്ന് അന ്തർേദേശീയ മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കൻ കമീഷൻ മുന്നറിയിപ്പ് നൽകി. ഭരണഘടനാ സംരക്ഷണമുള്ള ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്താൻ അമേരിക്കൻ ഏജൻസിക്ക് അവകാശമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 1998ൽ അേമരിക്കൻ ഫെഡറൽ ഭരണകൂടം സ്ഥാപിച്ച സ്വതന്ത്രവും നിഷ്പക്ഷവുമായ വേദിയാണ് അന്തർേദേശീയ മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കൻ കമീഷൻ . ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തി അതിനനുസൃതമായി പ്രസിഡൻറിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോൺഗ്രസിനും അമേരിക്കയുടെ നയങ്ങളിലുള്ള മാറ്റം ശിപാർശ ചെയ്യാൻ ഉണ്ടാക്കിയതാണ് അമേരിക്കൻ കമീഷൻ. പൗരത്വത്തിന് മതം ആവശ്യമായി വരുന്ന മനുഷ്യാവകാശ ലംഘനത്തിലേക്ക് അസമിലെ ദേശീയ പൗരത്വ പട്ടിക കൊണ്ടെത്തിക്കുമെന്നാണ് തങ്ങളുടെ ആശങ്കയെന്ന് കമീഷൻ അധ്യക്ഷൻ േടാണി പെർകിൻസും കമീഷണർ അരുണിമ ഭാർഗവയും പ്രസ്താവനയിൽ വ്യക്തമാക്കി. ബോധപൂർവമോ അല്ലാതെയോ മതന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അപകടത്തിലാക്കുന്ന ഏത് നയവും പ്രവർത്തനവും പ്രശ്നമാണെന്ന് ഇരുവരും തുടർന്നു. എന്നാൽ അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story