Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഴ്​സ്​ മോഷ്​ടിച്ച...

പഴ്​സ്​ മോഷ്​ടിച്ച എയർ ഇന്ത്യ ഉന്നത ഉ​േദ്യാഗസ്​ഥന്​ നിർബന്ധിത രാജി

text_fields
bookmark_border
ന്യൂഡൽഹി: ആസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് പഴ്സ് മോഷ്ടിച്ച എയർ ഇന്ത്യ ക ിഴക്കൻ മേഖല ഡയറക്ടർക്ക് നിർബന്ധിത രാജി. ദേശീയ വിമാന കമ്പനിയുടെ പൈലറ്റുമാരിൽ ഒരാൾകൂടിയായ രോഹിത് ഭാസിനെയാണ് നിർബന്ധിതമായി രാജിവെപ്പിക്കുന്നത്. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വമേധയാ വിരമിക്കാമെന്ന (വി.ആർ.എസ്) ഭാസിൻെറ നിർദേശം കമ്പനി തള്ളുകയായിരുന്നു. ഇതോടെ റിട്ടയർമൻെറ് ആനുകൂല്യങ്ങളൊന്നും ഇദ്ദേഹത്തിന് ലഭിക്കില്ല. കഴിഞ്ഞ ജൂൺ 22ന്, സിഡ്നിയിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൻെറ പൈലറ്റുമാരിൽ ഒരാളായിരുന്ന ഭാസിൻ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്ന് പഴ്സ് മോഷ്ടിച്ചുവെന്നതാണ് കേസ്. ആരോപണം തെളിഞ്ഞതോടെ ഭാസിനെ സസ്െപൻഡ് ചെയ്തു. വി.ആർ.എസ് അപേക്ഷ തള്ളിയ കമ്പനി ഭാസിൻെറ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുകയും ആഗസ്റ്റ് 31ന് രാജിവെക്കാൻ നിർദേശം നൽകുകയും ചെയ്തു. മുമ്പും വിവാദത്തിൽപെട്ട ഇദ്ദേഹം, ഒരിക്കൽ വിമാനത്തിന് പറക്കാൻ അനുമതി ലഭിക്കാൻ വേണ്ടി തെറ്റായ താപനില രേഖപ്പെടുത്താൻ കീഴ്ജീവനക്കാരനോട് നിർദേശം നൽകിയ സംഭവവുമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story