Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശുവണ്ടിയുടെ ആഭ്യന്തര...

കശുവണ്ടിയുടെ ആഭ്യന്തര വിപണി വർധിപ്പിക്കാൻ പദ്ധതി

text_fields
bookmark_border
- ഒാണത്തിന് കാഷ്യു കോർപറേഷനും കാപെക്സും 25 ശതമാനം വിലക്കിഴിവ് നൽകും കൊല്ലം: കശുവണ്ടിയുടെ ആഭ്യന്തര വിപണി വർധന ലക്ഷ്യമിട്ട് കശുവണ്ടി വികസന കോർപറേഷനും കാപെക്സും. ജൈവ രീതിയിൽ കൃഷി ചെയ്ത കശുമാവിൽനിന്ന് വിളവെടുക്കുന്ന തോട്ടണ്ടി പരമ്പരാഗത രീതിയിൽ സംസ്കരിച്ചാണ് വിപണിയിലിറക്കുന്നത്. ഒാണത്തോടനുബന്ധിച്ച്, കശുവണ്ടിപ്പരിപ്പിനും മറ്റ് മൂല്യവർധിത ഉൽപന്നങ്ങൾക്കും 25 ശതമാനം വിലക്കിഴിവ് നൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 75ൽപരം ഒൗട്ട്ലെറ്റുകൾക്കു പുറമേ, കോർപറേഷൻെറയും കാപെക്സിൻെറയും 40 ഫാക്ടറികൾ വഴിയും ഇവ വിൽപന നടത്തും. ഇതിൻെറ വിതരണോദ്ഘാടനം മുൻ എം.പി പി. രാജേന്ദ്രന് നൽകി മന്ത്രി നിർവഹിച്ചു. കശുവണ്ടിത്തൊഴിലാളികളുടെ ബോണസ് കാര്യത്തിൽ തീരുമാനമായില്ലെന്നും വ്യാഴാഴ്ചയും ചർച്ച തുടരുമെന്നും മന്ത്രി അറിയിച്ചു. 20 ശതമാനം ബോണസ് എന്നത് സ്വകാര്യ സംരംഭകരും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, എക്സ്ഗ്രേഷ്യ നൽകാനാവില്ലെന്നാണ് അവരുടെ നിലപാട്. നിലവിലുള്ള ഭരണസമിതികൾ അധികാരത്തിൽ വന്നശേഷം, കോർപറേഷനിൽ മൂവായിരത്തോളം തൊഴിലാളികൾക്കും കാപെക്സിൽ 1700 തൊഴിലാളികൾക്കും പുതുതായി നിയമനം നൽകി. കോർപറേഷനിൽ ഒാണത്തിനു ശേഷം, ആയിരത്തോളം േപരെക്കൂടി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപെക്സ് ചെയർമാൻ പി.ആർ. വസന്തൻ തുടങ്ങിയവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story