Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുത്തൂറ്റ്​...

മുത്തൂറ്റ്​ ഫിനാൻസി​െൻറ സംസ്​ഥാനത്തെ ശാഖകൾ അടച്ചുപൂട്ടുന്നു

text_fields
bookmark_border
മുത്തൂറ്റ് ഫിനാൻസിൻെറ സംസ്ഥാനത്തെ ശാഖകൾ അടച്ചുപൂട്ടുന്നു പത്തനംതിട്ട: പ്രമുഖ സ്വർണപ്പണയ വായ്പ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിൻെറ സംസ്ഥാനത്തെ ശാഖകൾ അടച്ചുപൂട്ടുന്നു. സി.ഐ.ടി.യു നേതൃത്വത്തിൽ നടക്കുന്ന സമരം കാരണമാണ് ശാഖകൾ പൂട്ടുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സമരം നടക്കുന്ന ശാഖകൾ സെപ്റ്റംബർ രണ്ടുമുതൽ പൂട്ടാനാണ് തീരുമാനം. എന്നാൽ, സമരം അട്ടിമറിക്കാനുള്ള മാനേജ്മൻെറ് തന്ത്രമാണ് അടച്ചിടൽ ഭീഷണിയെന്ന് തൊഴിലാളികൾ പറയുന്നു. സമരം നടക്കുന്ന ശാഖകൾ അടച്ചുപൂട്ടിയാൽ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടും. മുത്തൂറ്റ് ശാഖകളിൽ 2016 മുതലാണ് ഒരുവിഭാഗം തൊഴിലാളികൾ സമരം തുടങ്ങിയത്. സമരം നടക്കുന്ന ബ്രാഞ്ചുകളിൽ മൂന്നുവർഷമായി പ്രവർത്തനം നിലച്ച അവസ്ഥയാണ്. ഇത് ഏറെ നഷ്ടമുണ്ടാക്കിയെന്നും ബിസിനസ് 12ൽനിന്ന് നാലു ശതമാനമായി കുറഞ്ഞുവെന്നുമാണ് മാനേജ്മൻെറ് പറയുന്നത്. നിലവിൽ സംസ്ഥാനത്തുള്ള 650 ശാഖകളിൽ പകുതിയിലും സമരം നടന്നുവരുകയാണ്. ഇതുമൂലം ഇടപാടുകാർ വലിയതോതിൽ പൊഴിയുന്നു. ഈ രീതിയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയിെല്ലന്നാണ് മാനേജ്മൻെറ് വാദം. ശമ്പള വർധനയടക്കം ആവശ്യെപ്പട്ടാണ് ജീവനക്കാർ സമരം നടത്തുന്നത്. ശമ്പള വർധന നടപ്പാക്കാതെ സ്ഥാപനം പൂട്ടുമെന്ന് പറയുന്നത് ഭീഷണി മാത്രമാണെന്ന് സമരക്കാർ പറയുന്നു. 2016ൽ സമരം തുടങ്ങിയ സമയത്തു തന്നെ മാനേജ്മൻെറ് പൂട്ടൽ ഭീഷണി മുഴക്കിയിരുന്നു. മുത്തൂറ്റിന് കേരളത്തിലുള്ളത് ഏഴു ശതമാനം ശാഖകൾ മാത്രമാണെന്നും അവ പൂട്ടിയാലും തങ്ങൾക്ക് ഒന്നും സംഭവിക്കാനില്ലെന്നും മുത്തൂറ്റിൻെറ അന്നെത്ത ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ ശ്രീകാന്ത് പറഞ്ഞിരുന്നു. രാജ്യത്താകെ 4200ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സിനുള്ളത്. സമരം മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സി.ഐ.ടി.യു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story