Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTകെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
text_fieldsbookmark_border
വിഴിഞ്ഞം: വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് വൃദ്ധനായ കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റയാളെ മെഡ ിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലായ 60 വയസ്സ് പ്രായം തോന്നിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 8.30 ഓടെ വിഴിഞ്ഞം ഉച്ചക്കടയിലായിരുന്നു അപകടം. വിഴിഞ്ഞം ഡിപ്പോയിൽനിന്ന് കാട്ടാക്കടയിലേക്ക് പോയ ബസാണ് അപകടം സൃഷ്ടിച്ചത്. വൃദ്ധനെ ഇടിച്ചിട്ട ബസിൻെറ ടയർ കാലിൽ കയറിയ നിലയിലായിരുന്നു. വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് പരിക്കേറ്റയാളെ ടയറിനടിയിൽനിന്ന് പുറത്തെടുത്ത് 108 ആംബുലൻസിൽ ആശുപത്രിയിലാക്കിയതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story