Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭരണപരിഷ്‌കാര കമീഷന്‍...

ഭരണപരിഷ്‌കാര കമീഷന്‍ ദേശീയ സെമിനാർ സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മികച്ച ഭരണത്തിനായി ഇ-ഗവേണന്‍സ് വിഷയത്തില്‍ ഭരണപരിഷ്‌കാര കമീഷന്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പശ ാല സമാപിച്ചു. കേന്ദ്ര ഭരണപരിഷ്‌കാര പൊതുജന പ്രശ്‌നപരിഹാര വകുപ്പ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മൻെറ് ഇന്‍ ഗവണ്‍മൻെറ് (ഐ.എം.ജി) എന്നിവയുമായി സഹകരിച്ച് നടത്തിയ സെമിനാര്‍ പുതിയ നിർദേശങ്ങളും ഇ-ഗേവണൻസ് മാതൃകകളും അവതരിപ്പിച്ചു. സംയുക്ത ഇ-സേവന വിതരണം, ഇ-ഗവേണന്‍സിലെ പ്രശ്‌നപരിഹാരവും സാമൂഹിക ഉത്തരവാദിത്തവും, സെക്രട്ടേറിയറ്റിൻെറ ആധുനികവത്കരണം, ഭൂമി സംബന്ധിച്ച ഡിജിറ്റല്‍ ഇടപാടുകള്‍, പൊതുജന സേവന വിതരണം, ഡിജിറ്റല്‍ ഇ-സേവന വിതരണവും ഡിജിറ്റല്‍ പരിണാമത്തിനായി നവസാങ്കേതികവിദ്യയുടെ പ്രയോഗവും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. രണ്ടാംദിവസത്തെ സെമിനാറുകളിൽ ഡി.എ.ആർ.പി.ജി അഡീഷനല്‍ സെക്രട്ടറി വി. ശ്രീനിവാസ്, ആന്ധ്രപ്രദേശ് ചീഫ് കമീഷണര്‍ ഓഫ് ലാൻഡ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഡോ. മന്‍മോഹന്‍ സിങ്, ആന്ധ്രാപ്രദേശിലെ ഭൂ സേവാ പ്രൊജക്റ്റ് മിഷന്‍ ഡയറക്ടര്‍ വിജയമോഹന്‍, കര്‍ണാടക എച്ച്.ആര്‍.എം.എസ് പ്രൊജക്ട് ഡയറക്റ്റര്‍ ഷക്കീല്‍ അഹമ്മദ്, സ്വാധൂന്‍ ക്ഷത്രിയ, ഡോ. രാജന്‍ കോബ്രഗഡേ, അശ്വിനി ഭഗത്ത്, റീത്തിക ഖേറ, കേരള ഐ.ടി സെക്രട്ടറി ശിവശങ്കര്‍, ഡി.എ.ആർ.പി.ജി ജോയിൻറ് സെക്രട്ടറി വി. ശശാങ്ക് ശേഖര്‍, മധുകുമാര്‍ ഭാഗത്ത്, ടി. മോഹന്‍ദാസ് തുടങ്ങിയവർ സംസാരിച്ചു. ഐ.ടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ്. ചിത്ര 11 നിർദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഭരണപരിഷ്‌കാര കമീഷന്‍ മെംബര്‍ സെക്രട്ടറി നീലാ ഗംഗാധരനും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story