Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെള്ളായണി കാക്കാമൂല...

വെള്ളായണി കാക്കാമൂല കടവില്‍ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഫിഷറീസ് വകുപ്പ്

text_fields
bookmark_border
കാര്‍പ്പ് ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത് നേമം: ശോഷിച്ചുവരുന്ന മത്സ്യസമ്പത്ത് വർധിപ്പ ിക്കുക, സമീകൃതാഹാരം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഫിഷറീസ് വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിട്ടു. വെള്ളായണി കായലിലെ കാക്കാമൂല കടവില്‍ ഒരുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പരിപാടി കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ആര്‍. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന കാര്‍പ്പ് ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇവിടെനിന്ന് മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വെള്ളായണി കായലിൻെറ എല്ലാഭാഗത്തും സഞ്ചരിക്കാന്‍ സാധിക്കും. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിലൂടെ ഇവയുടെ വളര്‍ച്ചനിരക്ക് കൂടുന്നതിനൊപ്പം വിഷമുക്തമായ മത്സ്യങ്ങള്‍ ലഭിക്കുമെന്നത് ഗുണമാണ്. കാക്കാമൂല കടവ് കൂടാതെ കുളങ്ങരക്കടവ്, കടവിന്‍മൂല കടവ് എന്നീ ഭാഗങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആറ് മാസംകൊണ്ട് ഏകദേശ വളര്‍ച്ചയെത്തുമെന്നതാണ് ഇത്തരം മത്സ്യങ്ങളുടെ പ്രത്യേകത. കഴിഞ്ഞതവണ കടവില്‍ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളുടെ വിളവെടുപ്പ് നടത്തിയപ്പോള്‍ 12 കിലോയോളം വരുന്ന മത്സ്യങ്ങളെയാണ് ലഭിച്ചത്. ഇതാണ് ഈ ഭാഗത്ത് കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ ഫിഷറീസ് വകുപ്പിന് പ്രചോദനമായത്. വെള്ളായണി കായല്‍ ഭാഗങ്ങളില്‍ വ്യാപകമായി കുളവാഴകള്‍ നിറയുന്നത് മത്സ്യബന്ധനത്തിന് വിഘാതമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുളവാഴകള്‍ സമയബന്ധിതമായി നീക്കംചെയ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കാക്കാമൂല വാര്‍ഡ് അംഗം ടി.എസ്. കിരണ്‍കുമാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്ന മത്സ്യങ്ങളെ കാക്കാമൂലയിലെ മത്സ്യവിപണനകേന്ദ്രം വഴി വില്‍പന നടത്താന്‍ സാധിക്കും. നിലവില്‍ ഈ ഔട്ട്‌ലെറ്റ് വഴി വിറ്റഴിയുന്ന മത്സ്യങ്ങള്‍ക്ക് വന്‍ ഡിമാൻറുണ്ട്. വെള്ളായണി കായലില്‍ മലിനജലം കലരുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായിരുന്നെങ്കിലും അത് പരിഹരിക്കപ്പെട്ടതും പ്രതീക്ഷ നല്‍കുന്നു. ചടങ്ങില്‍ വാര്‍ഡ് അംഗം കിരണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. കല്ലിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. കുമാര്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പത്മകുമാര്‍, എസ്. ജയന്തി, ഷൈലജ സുരേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രവിവരണം: KAKKAMOOLA KADAVU PROGRAMME PHOTO__ nemom.jpg VELLAYANI KAYAL FISH__ nemom photo.jpg വെള്ളായണി കാക്കാമൂല കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ആര്‍. ജയലക്ഷ്മി നിർവഹിക്കുന്നു 2: കായലില്‍നിന്ന് പിടികൂടിയ 12 കിലോയോളം ഭാരം വരുന്ന മത്സ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story