Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTഎൽ.ഡി.എഫ് ജനസൗഹൃദ യാത്രകള്‍ 29ന് ആരംഭിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തുന്ന മൂന്ന ് ജനസൗഹൃദയാത്രകള്‍ 29ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവന്‍കുട്ടി ലീഡറായ പേരൂര്‍ക്കട മേഖലാ ജാഥ വൈകുന്നേരം അഞ്ചിന് പേരൂര്‍ക്കടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.െഎ സംസ്ഥാന കൗണ്‍സില്‍ അംഗം മാങ്കോട് രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന വട്ടിയൂര്‍ക്കാവ് മേഖലാ ജാഥ വട്ടിയൂര്‍ക്കാവില്‍ മന്ത്രി ജി. സുധാകരനും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. ജയന്‍ബാബു നേതൃത്വം നല്‍കുന്ന കണ്ണമ്മൂല മേഖലാ ജാഥ കണ്ണമ്മൂലയില്‍ സി.പി.െഎ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബുവും ഉദ്ഘാടനം ചെയ്യും. ജാഥകള്‍ ആഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 തീയതികളില്‍ മണ്ഡലത്തില്‍ പര്യടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story