Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTഫിൽക്ക ചലച്ചിത്രോത്സവം സെപ്റ്റംബർ 13 മുതൽ
text_fieldsbookmark_border
തിരുവനന്തപുരം: ഫിലിം ലവേഴ്സ് കൾച്ചറൽ അസോസിയേഷൻ (ഫിൽക്ക) 19ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സെപ്റ്റംബർ 13 മുത ൽ 19 വരെ പി.എം.ജിയിലെ യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് സൻെറർ ഹാളിൽ നടത്തും. സാംസ്കാരികവകുപ്പ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഒാഫ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്രോത്സവം 13ന് വൈകുന്നേരം ആറിന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, സിനിമ നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ, ജർമൻ കൾച്ചറൽ സൻെറർ േമധാവി സെയ്ദ് ഇബ്രാഹിം, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ സംസാരിക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഷോർട്ട് ഫിലിം, േഡാക്യുമൻെററി, ഹോമേജ് എന്നിവയിലായി 38 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഡെലിഗേറ്റ് പാസുകൾ 13ന് രാവിലെ എട്ട് മുതൽ പ്രദർശന വേദിയിൽ ലഭിക്കും. വിവരങ്ങൾക്ക് 9446330368, 9446235267. സംസ്ഥാന ഷൂട്ടിങ്: ക്രൈസ്റ്റ് നഗർ കോളജിന് 11 മെഡൽ തിരുവനന്തപുരം: ഇടുക്കിയിൽ നടന്ന 52ാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ ശിഖ ഉണ്ണി, സഞ്ജീവ് രാജൻ എന്നിവർ 11 മെഡലുകൾ നേടി. വനിത വിഭാഗത്തിൽ ശിഖ ഉണ്ണി അഞ്ച് വ്യക്തിഗത മെഡലും ടീമിനത്തിൽ ഒരു സ്വർണവും നേടി. രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിനിയാണ്. ഒന്നാംവർഷ ബി.കോം വിദ്യാർഥി സഞ്ജീവ് രാജൻ മൂന്ന് വ്യക്തിഗത മെഡലും ടീമിനത്തിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നേടി. ഇരുവരും സൗത്ത്സോൺ മത്സരത്തിലേക്ക് യോഗ്യത നേടി. Photo: IMG-20190827-WA0023 തിരുവനന്തപുരം: നാലാഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളജിൽ ഒഴിവുള്ള അഞ്ചുവർഷ എൽഎൽ.ബി കോഴ്സിലെ ഒരു ഗവ. സീറ്റിലേക്ക് ആഗസ്റ്റ് 30ന് രാവിലെ സ്പോട്ട് അഡ്മിഷൻ നടക്കും. വിശദാംശങ്ങൾക്ക് www.mgcl.ac.in, 0471 3541120, 8089352686.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story