Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2019 5:03 AM IST Updated On
date_range 27 Aug 2019 5:03 AM ISTശംഖുംമുഖം
text_fieldsbookmark_border
: ബീച്ച് സംരക്ഷിക്കുന്നതില്‍ അധികൃതരുടെ അനാസ്ഥമൂലം ബീച്ച് അപകടമുനമ്പായി. പ്രതിദിനം നൂറുകണക്കിന് വിനോദസഞ്ച ാരികൾ എത്തുന്ന ബീച്ച് രണ്ടുവർഷത്തിലധികമായി തകർന്ന് കിടക്കുകയാണ്. രണ്ടുവർഷം മുമ്പുണ്ടായ കടലാക്രമണത്തിൽ ബീച്ചിലേക്കുള്ള ഒരു വശത്തെ റോഡ് തകർന്നിരുന്നു. മുഖ‍്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുകയും തകർന്ന റോഡ് അടിയന്തരമായി നന്നാക്കുമെന്ന് പ്രഖ‍്യാപനം നടത്തിയെങ്കിലും രണ്ടുവർഷം കഴിഞ്ഞിട്ടും പ്രഖ‍്യാപനം ഇപ്പോഴും ഫയലിൽ ഉറങ്ങുന്ന അവസ്ഥയാണ്. ദിവസം കഴിയുംതോറും റോഡ് കൂടുതൽ തകർന്ന് ബീച്ചുതന്നെ നാമാവിശേഷമാകുന്ന അവസ്ഥയാണ്. ഇത്തവണ കാടലക്രമണത്തിൽ റോഡ് പൂർണമായും തകർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല. തകർന്ന ബീച്ചിൽ സഞ്ചാരികൾ ഇറങ്ങരുതെന്ന് മുന്നറിയിപ്പും അപകടസൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ സുരക്ഷക്കായി തീരത്ത് നിയോഗിച്ചിട്ടുള്ള െെലഫ്ഗാർഡുകളുടെ നിർദേശങ്ങൾ അവണിച്ച് പലരും കടലിലേക്ക് ഇറങ്ങുന്നു. കഴിഞ്ഞദിവസം െെലഫ്ഗാർഡുകളുടെ നിർദേശം അവഗണിച്ച് കടലിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ െെലഫ് ഗാർഡ് മരണപ്പെട്ടിരുന്നു. സംസ്ഥാനത്തുതന്നെ ഇത്രയും സുരക്ഷിതമായ മറ്റൊരു ബീച്ച് ഇല്ലെന്നതായിരുന്നു യാഥാർഥ്യം. കുട്ടികള്‍ക്കുവരെ കടലില്‍ ഇറങ്ങി കളിക്കാന്‍ കഴിയുമെന്നതാണ് ബീച്ചിൻെറ പ്രതേ‍്യകത. മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കടലാക്രമണത്തില്‍ ബീച്ച് പൂർണമായിതന്നെ കടല്‍ കവര്‍ന്നു. സന്ദര്‍ശന പ്രവാഹവും നിലച്ചു. ബീച്ചില്‍ എത്തുന്ന സന്ദര്‍ശകരെ മാത്രം ആശ്രയിച്ച് വര്‍ഷങ്ങളായി ഉപജീവനം നടത്തിയിരുന്നവരും തീരത്തെമാത്രം ആശ്രയിച്ച് പരമ്പരാഗതമായരീതിയില്‍ മത്സ്യബന്ധനം നടത്തിയിരുന്നതുമായ നൂറിലധികം കുടുംബങ്ങള്‍ പട്ടിണിയിലായി. ആദ്യമായാണ് കടല്‍ ഇത്രയധികം തീരത്തേക്ക് അടിച്ചുകയറിയതെന്നും ഇനി ഉള്‍വലിയുമെന്ന പ്രതീക്ഷ വേെണ്ടന്നും വര്‍ഷങ്ങളായി കടലിനെ അത്തെറിയാവുന്ന നാട്ടുകാര്‍ പറയുന്നു. ഒാരോതവണയും നവീകരണത്തിനും പുത്തന്‍ പദ്ധതികള്‍ക്കുമായി കോടികള്‍ മുടക്കുമ്പോഴും ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനം നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. Photo: IMG-20190826-WA0125 IMG-20190826-WA0126 തകർന്ന ബീച്ചും റോഡും Rv
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story