Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്തനാപുരത്ത്​...

പത്തനാപുരത്ത്​ സി.പി.എം -സി.പി.ഐ സംഘര്‍ഷം: ആറുപേർക്ക്​ പരിക്ക്​

text_fields
bookmark_border
പത്തനാപുരം: സി.പി.എം -സി.പി.ഐ സംഘര്‍ഷത്തെതുടർന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇരുവിഭാഗത്തിലും പെട്ട ആറുപേര് ‍ക്ക് സംഘർഷത്തിൽ പരിക്കേറ്റു. പത്തനാപുരത്തെ മത്സ്യ കയറ്റിറക്ക് തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. സി.ഐ.ടി.യു പ്രവര്‍ത്തകരായ മത്സ്യ കയറ്റിറക്ക് തൊഴിലാളികളില്‍ ചിലര്‍ സി.പി.ഐയിലേക്ക് മാറിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കല്ലുംകടവില്‍ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ടവരും എതിർപക്ഷവും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് വാഹനമുള്‍പ്പെടെ ആറോളം വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഡെന്‍സന്‍ വര്‍ഗീസ്, റെജിമോന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുനലൂര്‍- കായംകുളം റോഡ് ഉപരോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story