Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:07 AM IST Updated On
date_range 21 Aug 2019 5:07 AM ISTഏരിയാ കണ്‍വെന്‍ഷന്‍
text_fieldsbookmark_border
ആറ്റിങ്ങല്‍: സി.ഐ.ടി.യു ആറ്റിങ്ങല്‍ ചിറയിന്‍കീഴ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ആര്‍. രാമു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ് എം.വി. കനകദാസ് അധ്യക്ഷതവഹിച്ചു. ആര്‍. സുഭാഷ്, ചാല മോഹനന്‍, ബി. സത്യന്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ലെനിന്‍, കെ. രാജന്‍ബാബു, സി. പയസ്, എം. മുരളി, വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.വി. കനകദാസ് (പ്രസി.), ജി. വേണുഗോപാലന്‍ നായര്‍, സി.ജെ. രാജേഷ് കുമാര്‍, സി.എസ്. അജയകുമാര്‍ (വൈസ് പ്രസി.), അഞ്ചുതെങ്ങ് സുരേന്ദ്രന്‍ (സെക്ര.), പി. മണികണ്ഠന്‍, വി. ലൈജു, എം. ജോയി (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഗുരുസന്ദേശ പ്രബോധന വാരാചരണം ആറ്റിങ്ങല്‍: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനം മുതല്‍ മഹാസമാധി ദിനം വരെയുള്ള ഒരാഴ്ചക്കാലം ചിറയിന്‍കീഴ് താലൂക്കുതലത്തില്‍ ഗുരുസന്ദേശ പ്രബോധന വാരാചരണമായി ആചരിക്കുന്നതിന് സഭവിള ശ്രീ നാരായണാശ്രമത്തില്‍ ചേര്‍ന്ന വിവിധ ശ്രീനാരായണ സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. സംയുക്ത സമ്മേളനം ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡൻറ് സി. വിഷ്ണുഭക്തന്‍ ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ ഡി. വിപിന്‍രാജ്, യൂനിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി, വൈസ് പ്രസിഡൻറ് പ്രദീപ് സഭവിള, യോഗം ഡയറക്ടര്‍ അഴൂര്‍ ബിജു, കൗണ്‍സിലര്‍മാരായ ജി. ജയചന്ദ്രന്‍, സി. കൃത്തിദാസ്, ഡി. ചിത്രാംഗദന്‍, എസ്. സുന്ദരേശന്‍, അജീഷ് കടയ്ക്കാവൂര്‍, വക്കം സജി, അജി കീഴാറ്റിങ്ങല്‍, ഉണ്ണികൃഷ്ണന്‍ ഗോപിക, ഡോ. ജയലാല്‍ എന്നിവര്‍ സംസാരിച്ചു. എസ്.എന്‍ ട്രസ്റ്റ് ലൈഫ് മെംബര്‍ ആര്‍.എസ് ഗാന്ധി കടയ്ക്കാവൂര്‍ ചെയര്‍മാനും ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി ജനറല്‍ കണ്‍വീനറുമായി 201 പേരടങ്ങുന്ന സംഘാടകസമിതിയെ തെരഞ്ഞെടുത്തു. ജയന്തി ദിനമായ സെപ്റ്റംബര്‍ 13ന് രാവിലെ 11ന് ശാര്‍ക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തില്‍ പരിപാടികൾ അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡുകളും നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ, സ്വാമി വിദ്യാനന്ദ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 20വരെ ശാര്‍ക്കര ഗുരുക്ഷേത്ര സന്നിധിയില്‍ എല്ലാ ദിവസവും വൈകിട്ട് ഗുരുധര്‍മ പ്രചാരണ പ്രഭാഷണങ്ങളും ഗുരുദേവ കൃതികളെ ഉള്‍പ്പെടുത്തിയുള്ള സംഗീതാവിഷ്‌കരണ പരിപാടികളും നടക്കും. എല്ലാ ദിവസവും വിശേഷാല്‍ മഹാഗുരുപൂജ. സമാപനദിവസമായ 21ന് രാവിലെ 11ന് ശാര്‍ക്കര ഗുരുക്ഷേത്ര മണ്ഡപത്തില്‍ മഹാസമാധി സമ്മേളനം നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story