Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2019 5:03 AM IST Updated On
date_range 20 Aug 2019 5:03 AM ISTകുടിവെള്ളമില്ല: അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കുടിവെള്ളം ലഭിക്കാതെവന്നതിനെതുടർന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയ റെ സി.പി.െഎ പ്രവർത്തകർ ഉപരോധിച്ചു. മെഡിക്കൽ കോളജ് പഴയ റോഡിൻെറ ഇരുവശങ്ങളിലും പുതുപ്പള്ളി, കൂനംകുളം പ്രദേശങ്ങളിലും വർഷങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. പലതവണ നിവേദനങ്ങൾ നൽകിയിട്ടും മനുഷ്യാവകാശ കമീഷനെ സമീപിച്ചിട്ടും വാട്ടർ അതോറിറ്റി കവടിയാർ സബ് ഡിവിഷൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് അസിസ്റ്റൻറ്എക്സിക്യൂട്ടിവ് എൻജിനീയർ ചന്ദ്രബാബുവിനെ സി.പി.െഎ പട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപേരാധിച്ചത്. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ രേഖാമൂലം ഉറപ്പുനൽകിയാൽമാത്രമേ ഉപരോധസമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ ഉച്ചക്ക് ഒരുമണിയോടെ അടിയന്തരമായി സമരക്കാർ ഉന്നയിച്ച പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാമെന്ന് രേഖാമൂലം കത്ത് നൽകി. ഉപരോധസമരത്തിന് സി.പി.െഎ ജില്ല എക്സിക്യൂട്ടിവ് അംഗം പി.കെ. രാജു, വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി ശ്രീകുമാർ, ശാസ്തമംഗലം സനൽ, കെ. വിജയപ്രകാശ്, എ. ബിജു, ബി. ജയകുമാർ എന്നിവർ ചർച്ച നടത്തി. സമരത്തിന് സി.എസ്. ബാബു, എസ്.ആർ. സുഭാഷ്, സി. സുനിൽകുമാർ, അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി. കാപ്ഷൻ CPI.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story