Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2019 5:04 AM IST Updated On
date_range 19 Aug 2019 5:04 AM ISTകടലിലെ ചൂട് തീവ്ര മഴക്കും മത്സ്യക്കുറവിനും കാരണമായി
text_fieldsbookmark_border
പൂന്തുറ: കടലില്‍ ക്രമാതീതമായി ചൂട് ഉയര്‍ന്നത് തീവ്ര മഴക്കും മത്സ്യസമ്പത്തിൻെറ തകര്‍ച്ചക്കും കാരണമായതായി പഠന ം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയത്തിന് അറബിക്കടലിലെ ഉയര്‍ന്ന ചൂടിന് പങ്കുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പഠനത്തിലാണ് ഇൗ വിവരങ്ങള്‍. കഴിഞ്ഞ 140 വര്‍ഷത്തിനിടെ ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് അറബിക്കടലില്‍ ചൂട് ഏറ്റവും കൂടുതലായി അനുഭവപ്പെട്ടതെന്ന് എന്‍.ഒ.എ.എ ശാസ്ത്രജ്ഞര്‍ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ലോകത്തിലെ മറ്റു സമുദ്രങ്ങളില്‍ ഒരുഡിഗ്രി സെല്‍ഷ്യസിനടുത്ത് ഊഷ്മാവ് ഉയര്‍ന്നപ്പോള്‍ അറബിക്കടലില്‍ ഉയര്‍ന്നത് 1.2 ഡിഗ്രി സെല്‍ഷ്യസാണ്. 1.71 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു ജൂലൈയില്‍ അറബിക്കടലില്‍ അനുഭവപ്പെട്ട ചൂട്. ചൂട് കൂടുന്നതിനനുസരിച്ച് അറബിക്കടലില്‍ ബാഷ്പീകരണ തോത് കൂടുകയും ചെയ്തു. ബാഷ്പീകരണം കൂടുതല്‍ സംഭവിക്കുന്നത് ശക്തമായ മഴക്ക് കാരണമാകും. ഇത് വന്‍തോതില്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടാകുമെന്നും കാറ്റ് കൂടെ യോജിച്ച് വന്നതോടെ അതിതീവ്രമഴയായി പെയ്തുവെന്നുമുള്ള അനുമാനത്തിലാണ് കാലാവസ്ഥ നിരീക്ഷകര്‍. കാറ്റിൻെറ ദിശ കേരളത്തിന് ലംബമായി വരുകയും കാറ്റ് തുടരെ കൊണ്ടുവന്ന മേഘങ്ങളെ പശ്ചിമഘട്ടം തടഞ്ഞുനിര്‍ത്തി അതിൻെറ താഴ്വാരങ്ങളില്‍ മഴ കനത്തുപെയ്യുകയുമായിരുന്നു. ചില മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടാക്കിയതും ഇത്തരം അതിത്രീവ മഴയാെണന്നാണ് കരുതുന്നത്. സൊമാലിയന്‍ ജെറ്റിൻെറ സ്വാധീനം മേഘങ്ങളെ കേരളതീരത്ത് കേന്ദ്രീകരിച്ചതും തീവ്രമഴക്ക് കാരണമായിട്ടുണ്ടാകുമെന്നും നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്തുണ്ടായ മേഘങ്ങളുടെ ക്രമാവര്‍ത്തനമാണ് ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടത്. അറബിക്കടലില്‍ അടുത്തകാലത്തായി ഇടക്കിടെ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് കാരണവും കടലില്‍ ചൂട് കൂടുന്നത് കാരണമാെണന്ന് കെണ്ടത്തിയിട്ടുണ്ട്. കടലില്‍ ചൂട് കൂടുന്നതിന് അനുസരിച്ച് സമുദ്രനിരപ്പ് ഉയരും. 100 വര്‍ഷത്തിനിടെ സമുദ്രത്തിലെ ജലനിരപ്പ് 10 മുതല്‍ 25 സെ.മീറ്റര്‍ വരെ ഉയര്‍ന്നതായാണ് കണക്ക്. 1961 മുതല്‍ 2003 വരെ സമുദ്രനിരപ്പിലെ വര്‍ധന പ്രതിവര്‍ഷം 1.8 മി.മീറ്ററായിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഇത് 3.1 മി.മീറ്ററായി ഉയര്‍ന്നു. സമുദ്രത്തിൻെറ ജലനിരപ്പ് ഉയരുന്നത് തീരങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ്. ഇതിന് പുറമേ കടലില്‍ ചൂട് കൂടുന്നത് മത്സ്യസമ്പത്തിൻെറ തകര്‍ച്ചക്കും കാരണമാകുന്നു. നദീജല അടിത്തട്ട് ചൂടുപിടിക്കുന്നത് മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രജനന കേന്ദ്രങ്ങളെയും ബാധിക്കും. ഇതു കാരണമാണ് സംസ്ഥാനത്ത് ട്രോളിങ് കാലാവധി കഴിഞ്ഞിട്ടും മത്സ്യലഭ്യതയില്ലാത്തത്. കടലിലെ ചൂട് ഉയര്‍ന്നാല്‍ ഇത് എല്ലാവര്‍ഷവും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുെണ്ടന്ന് ഗവേഷകര്‍ സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story